ജാലകം

Thursday 14 March 2019

കറകൾ ....... ആദ്യമായ് അമ്മയുടെ രക്തകറകളിൽ നിന്നു തുടങ്ങിയതാണ് , പിന്നീട് വിസർജ്യത്തിൻ മഞ്ഞകറ ,പറമ്പിലുo വേലിയിലും വാഴ കൂമ്പൊടിച്ചു നടന്നപ്പോഴും തവിട്ടു കറ, നിർത്തനാവാത്ത ചായക്ക് നേരമറിയിക്കുന്ന ചായക്കറ, ഒഴിഞ്ഞ മനസ്സിലേക്ക് ആയിരമായിരം ചിന്തകളേറു മ്പോഴും പകർത്താനാവാതെ പോയ പേന തുമ്പിൽ തുരുമ്പിൻ കറ..:.......... കറ കളഞ്ഞ ജീവിതത്തെ തേടുമ്പോളും സിന്ദൂരരേഖയിലെ മറക്കാതെ മായാതെ തങ്ങി നിൽകുന്ന സീമന്തക്കറ,

Monday 18 March 2013

പീഡനം ഒരു തുടർക്കഥ

മഴ അനുഭവമാണ്‌ ,സുഖമാണ് ,ജീവിതസ്പന്ധമാണ് !
പാടിപുകഴ്ത്തിയവർ  ,ആടി തിമര്ത്തവർ,
എവിടെ ആരെയും കാണുന്നില്ല ,
എനിക്ക് വേണ്ടി കൊടി പിടിക്കാനോ ,പിക്കറ്റിങ്ങ്
നടത്താനോ ,മുദ്രാവാക്യം വിളിക്കാനോ
ഇവിടെ ആരെയും കാണുന്നില്ല
എനിക്കെന്താ സാമൂഹ്യ പ്രസക്തിയില്ലേ ?
എനിക്കേൽക്കുന്നത് ,അനുഭവിക്കുന്നത് പീഡനമല്ലേ?
എന്നെ വ്യഭിചരിക്കുന്നത് നേതാക്കൾ അല്ലാഞ്ഞിട്ടാണോ
എന്റെ പേരു വച്ചാൽ മീഡിയ കവറേജു കിട്ടില്ലേ
അല്ലെകിൽ ഇന്നു ആർക്കാ എന്നെ വേണ്ടത് ?
ജൂണ്മാസത്തിലെ പാഠപുസ്തകത്തിലെ ചില ഏടുകൾ 
ശബ്ദ മുണ്ടാക്കാതെ കരയുന്ന തവളകള്ക്കോ
ഫ്ലാറ്റുകളെ താങ്ങിനിൽക്കുന്ന വരണ്ട മണ്ണിനോ
ചരിത്രത്തിലെ ഏടുകളായി  മാറിയ  പുഴക്കോ
എന്തിന് കവിതകളിൽ പോലും എനിക്ക് ജീവനില്ലലോ
കുളിർ കാറ്റിനെ കണ്ട കാലം മറന്നു
ഹിമാശ്യ്ലങ്ങളെ പുല്കിയ കാലം മറന്നു
എന്നെ നിങ്ങൾ മറന്നാൽ ഒരുനാൾ ഞാൻ വരും
എന്റെ കുട്ടികളെ കൊണ്ടുപോകാൻ അങ്ങകലേക്ക്
നീലതടകത്തിന്റെ അഗാധതയിലേക്ക്


Monday 11 March 2013

സ്നേഹം

എവിടെയായിരുന്നു  തനിക്ക്  പരാജയം വന്നത് ? 
ആരാണ്‍  തന്റെ  പരാജയത്തിന്‍ ഉത്തരവാദി?
ഒന്നു പൊട്ടിക്കരയാന്‍ പോലും തനിക്കവുന്നിലലോ!
ഇന്ന്‍ ലക്ഷങ്ങള്‍  ദിവസം സമ്പാദിക്കുന്ന ഒരു പ്രോഫെഷനലാണ് താന്‍.  തന്നെ സമീപിക്കുന്ന രോഗിക്കളുടെ  ലക്ഷ്മിയെ ആവഹിചൂറ്റിയെടുക്കുന്ന ഒന്നാന്തരം വാണിഭക്കാരനും 
                                                        സഞ്ചരിക്കാന്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറ്‌ ,താമസിക്കാന്‍  ഒന്നാന്തരം ഫ്ലാറ്റ് 4 എണ്ണം ,ഇനി തനിക്കുള്ള സൌഭാഗ്യങ്ങള്‍ (നിങ്ങള്‍ വിളിക്കുന്ന പേര്‍ )പറഞ്ഞാ തീരില്ല 
 എന്നിട്ടും എന്തോ ഒരു കുറവ് ,ഒരു നഷ്ടബോധം .... എവിടെയാണ്  തനിക്ക്  വഴി പിഴച്ചത്   
   ഓര്‍മയുടെ കൂടാരത്തിന്റെ വാതിലുക്കള്‍ തുറന്നപ്പോള്‍  'ഒരത്ഭുത ലോകത്തിലകപ്പെട്ട ബാലെനെ പോലയാള്‍ സഞ്ചരിച്ചു ...... എല്ലായിടത്തും തനാണ് ഒന്നാമന്‍ സ്കൂളില്‍ ,കോളേജില്‍ ,എന്തിന്‍ ഇന്ന്‍ തന്റെ കരിയരിനോട് കിടപിടിക്കാന്‍ ആരുണ്ട് .................... 
എന്നിട്ടും ....... എന്നിട്ടും  എന്തോ  എല്ലായിടത്തും വിജയിക്കുബോഴും  എന്തോ  നഷ്ട്ടപ്പെടുന്നു . 
അയാളുടെ മുഖം വെള്ളം കിട്ടാത്ത ചെടിപോലെയായി ... !
എന്തായിരുന്നു അത് ?         എന്താവാം ????????????????????????/ 
അതെ അതു തന്നെ ! ഇന്നും ത്നഗ്രഹിക്കുന്ന ആ വസ്തു . ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആ വസ്തു തന്നെയാണ് തനിക്ക് നഷ്ടപ്പെട്ടത് 
                   അച്ഛന്റെ സ്പര്‍ശനമില്ലാതെ ഉറങ്ങുബോള് ,അമ്മയുടെ കുറു മൊഴികളില്ലാതെ ആഹാരം കഴിക്കുബോള്‍ ,കൂട്ടുക്കാരെ വേദനിപ്പിച് വിജയിക്കുബോള്‍ ,ഇപ്പോള്‍ തന്നെ ആശ്രയിക്കുന്ന ദൈവമായി കാണുന്ന ഈ സാധുക്കളെ (അല്ല സമ്പന്നരെ )മനസ്സിലാക്കത്തപ്പോള്‍ എല്ലാം അതെനിക്ക് അന്യമാകുകയായിരുന്നു .. 
അത് നഷ്ട്ടപെടുത്തികൂട ,ഇനി മുതല്‍ താനാണ് ഏറ്റവും സമ്പന്നന്‍  .... അന്നയാള്‍  സുഖമായി ഉറങ്ങി ,സമ്പന്നമായ നല്ല നാളെക്ളെ പ്രതീക്ഷിച്     
അപ്പോള്‍ മാനത്തെ നക്ഷത്രങ്ങള്‍ അയാളെ ഒന്ന് നോക്കി പിന്നെ പരസ്പരം കാണിരുക്കി  കാണിച്ചു ................................. 


       

Thursday 7 March 2013

പൊള്ളുന്ന പൂ

ചുവപ്പാര്‍ന്ന ചായത്തില്‍ വിരിഞ്ഞു
പുത്തനുണര്‍വിന്‍ മധുവായി നീ
നിന്നെ വിരിയിച്ച രാവ്  കുളിരാര്‍ന്ന്
പൂത്തുലഞ്ഞു മാതൃ ഹൃദയത്തിലേക്ക്
ലോകര്‍ മെനഞ്ഞു പുതു കഥകള്‍
പുതു  സൌരഭ്യം പരക്കേണ്ടതിവളിലൂടെ
അറിഞ്ഞളന്നു വളര്‍ത്തി നിന്നെ
മാതൃ വാത്സല്യത്തോടെ അര്‍ക്കകണം 
അറിഞ്ഞു ലോകര്‍ പുതു നിറത്തില്‍
കുപ്പായത്തിന്നുള്ളിലെ നിന്‍ തേന്‍കണം
അറിഞ്ഞവര്‍ വലിഞ്ഞെത്തി  നിന്നിലേക്ക്
അറിഞ്ഞിലാ നീ അവരിലെ
കത്തി വേഷം കെട്ടിയ കാലങ്ങളെ ;
അവരൂറ്റി എടുത്തു നിന്‍ മാധുര്യത്തെ
അറപ്പാര്‍ന്ന കൂര്‍ത്ത ദംഷ്ട്രങ്ങളാല്‍  
ലോലമാം നിന്‍ ദളത്തെ  കത്തുന്ന
കറുത്ത ചൂട്ടാല്‍ വികൃതമാക്കിയില്ലേ
 ദൈവം പരിതപിക്കുന്നു ഇന്ന്‍ നിന്‍
നിര്‍ദയമാം അസ്തമനത്തെ കണ്ട്‌
ലോകര്‍ പാടുന്നു കഷ്ടം നിന്‍ കഥ ,
നീ  എത്ര ധന്യ ,എത്ര സൌരഭ്യം
ഇത് നിന്‍ വിധി തന്നെയല്ലെയെന്നു
 കേട്ട് മാതൃത്വം എന്നോടരാഞ്ഞു  
പറയു ഇത് ഇവളുടെ വിധിയോ ?
പറയു ഇത് ഇവളുടെ വിധിയോ ?...............................
            
                                                                BY MOORTHY

Wednesday 20 February 2013

കരിഞ്ഞ വെള്ളം

"വെള്ളം .....വെള്ളം " ആ  വൃദ്ധന്റെ ശബ്ദം അയ്യാളുടെ കാതില്‍  അലച്ചുകൊണ്ടിരുന്നു .അയാള്‍ പതുക്കെ വൃദ്ധന്റെ  അടുത്തു നിന്നെഴുന്നേറ്റു.അടുക്കളയില്‍ ചെന്ന്  മണ്‍കുടത്തിലും ,പാത്രങ്ങളിലും വെള്ളം അന്വേഷിച്ചു .പക്ഷെ, അവിടെ നിറഞ്ഞു നിന്നിരുന്ന ഉഷ്ണക്കാറ്റിന്റെ പൊള്ളുന്ന സ്പര്‍ശനം മാത്രമായിരുന്നു അയാളുടെ ഗ്ലാസില്‍ നിറഞ്ഞു തുളുംബിയത് ...........................

കിണറിനു ചുറ്റുമുള്ള കറുത്ത് കരിഞ്ഞ് കരുവാളിച്ച്  കിടന്നിരുന്ന ചെടികളുടെ നോട്ടം അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി  അവയുടെ നോട്ടത്തെക്കാള്‍ അയാളെ പരിഭ്രാന്തനാക്കിയത് തന്റെ അച്ഛന്റെ ദീന സ്വരമായിരുന്നു ........................

അയാള്‍ വീടിനു പുറത്തേക്കോടി .എത്രയും വേഗം വെള്ളം കൊണ്ടുവരണം  അത് മാത്രമായിരുന്നു അയാളുടെ മനസ്സിലപ്പോള്‍........................!
                   അയാള്‍ തൊട്ടടുത്ത അമ്പലപ്പറമ്പിലെ കുളത്തിലേക്ക് സര്‍വശക്തിയുമെടുത്ത്  ഓടി ,അവിടെ അയാളെ സ്വീകരിച്ചത് കുളത്തിലെ ജലമായിരുന്നില്ല  പകരം കുളത്തിലെ മണല്‍ പരപ്പുകളുടെ കൂര്‍ത്ത നോട്ടമായിരുന്നു ...................... അയാള്‍ ആ കുളത്തിലേക്ക് നോക്കി പകച്ചു നിന്നുപോയി.
 ഇനി ....... ?
ഇനി .......?
ഇനി ........ അതെ അങ്ങോട്ട്‌ പോവുകതന്നെ എന്നു ഉറപ്പിച് അയാള്‍ തന്റെ കാലുകളെ ലക്ഷ്യത്തിലേക്ക്  അമര്‍ത്തി ചവുട്ടി
അയാളുടെ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല ,അയാളുടെ അവസാന ആശ്രയമായ ആ വലിയ പുഴ തന്നെയായിരുന്നു

അയാള്‍ പുഴയുടെ തീരത്തെത്തി . അവിടത്തെ കാഴ്ച അയാളെ ശരിക്കും അമ്പരപ്പിച്ചു !!!!!!!
അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ?!!
പുഴയില്‍ ധാരാളം ഉരുളന്‍ കല്ലുകള്‍ അനങ്ങാനാവാതെ തിക്കിത്തെരക്കി കിടക്കുന്നു .  ആ കല്ലുകള്‍ കണ്ടപ്പോള്‍ കാലങ്ങളായി മഴയെ കാത്തുനില്‍ക്കുന്ന വേഴാമ്പല്‍ പക്ഷിയെപ്പോലെ ആണോ എന്നയാള്‍ക്ക്  തോന്നി
                പുഴയുടെ ഇരുവശങ്ങളിലുള്ള തടിച്ച മരങ്ങള്‍ ദുര്യോധനന്നാല്‍ വിവസ്ത്രയായതാണോ  ????????
ആ  മരങ്ങളുടെ അടിയില്‍ കൂടിക്കിടക്കുന്ന എല്ലുകള്‍ പുറത്തുന്തിയ ഇലകള്‍ അയാളെ ദയനീയമായി നോക്കി .
ആ നോട്ടം സഹിക്കാനാവാതെ അയാള്‍ തന്റെ കണ്ണുകള്‍ വെട്ടിച്ചു ...
നിരാശ്ശനായി അയാള്‍ തന്റെ വീട്ടിലേക്ക് മടങ്ങി .... പോകുന്നവഴിയില്‍ ഒരു പെട്ടിക്കട അയാളുടെ കണ്ണില്‍ പെട്ടു . അയാളുടെ കണ്ണില്‍ ഒരായിരം സൂര്യന്‍ ഒന്നിച്ചു ജ്വലിച്ചു !!!!!!!!!




അയാള്‍ ആ കടയെ ലക്ഷ്യമാക്കി ഓടി ,അപ്പോള്‍ അയാളുടെ മനസ്സുമുഴുവന്‍ ആ കടയിലെ പ്ലാസ്റ്റിക്ക് ബോട്ടിലും അച്ഛന്റെ ദീനസ്വരവുമായിരുന്നു........................
കടക്കാരനോട് ഒരു കുപ്പി വെള്ളം അയാള്‍ ചോദിച്ചു
കടക്കാരന്‍ : 10മില്ലിക്ക് 5500
                 25മില്ലിക്ക്  10750  ഏതാ വേണ്ടേ ?
അയാളൊന്നു ഞെട്ടി .  അയ്യായിരം പോയി അഞ്ചു രൂപ പോലും നല്ക്കനയല്ക്കാവില്ലയിരുന്നു
പിന്നൊന്നും ആലോചിച്ചില്ല അയാള്‍ അതിലൊരു കുപ്പി പൊട്ടിച്ചോടി
പക്ഷെ അയാളെ ആ കടയുടമസ്ഥ  പിടിച്ചു ,പൊലീസിലേല്പ്പിച്ചു അയാളെ അവര്‍ നന്നായി കൈകാര്യം ചെയ്തു. അയാള്‍ വേച്ചു വേച്ചു വീടെത്തി അപ്പോഴും അച്ഛന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കാമായിരുന്നു . അയാള്‍ അച്ഛന്റെ അരികിലിരുന്നു അച്ഛന്റെ കൈകള്‍ പതുക്കെ തലോടി ,വളരെ വേദനയോടെ ആ മുഖത്തേക്ക്  നോക്കി അപ്പോഴും ആ വൃദ്ധന്‍ വെള്ളം വെള്ളം എന്ന് പറയുന്നുണ്ടായിരുന്നു 


എന്തോ മനസ്സില്‍ ഉറപ്പിച്ച പോലെ അയാള്‍ അടുക്കളയിലേക്ക്  പാഞ്ഞു അതേ വേഗതയില്‍ കൈയിലൊരു കത്തിയുമായി അച്ഛന്റെ അടുത്തേക്ക് അയാളെത്തി പിന്നൊന്നും ആലോചിക്കാതെ ഒറ്റ വെട്ട്  ............ 


മകന്റെ കൈയില്‍ നിന്നിറ്റുവീണ ചോരത്തുള്ളി നണഞ്ഞുകൊണ്ടയാള്‍  അന്ത്യ ശ്വാസം വലിച്ചു ,അച്ഛന് അല്‍പ്പം മരണ തീര്‍ത്ഥം നല്ക്കാന്‍ കഴിഞ്ഞ  ആശ്വാസത്തോടെ അയാളില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു .............................. ????                          



                                                               by
                                                                     சிவதாஸ் த ப ஹ ச ச 

Friday 8 February 2013

പ്രകൃതി  നമുക്ക്  ധാരാളം  അറിവുകള്‍  നല്‍കുന്നു . അവ  നാം തിരിച്ചറിയുമ്പോള്‍  നമ്മളും പ്രകൃതിയും അടുക്കുന്നു . ആ അടുപ്പം ജീവിതത്തില്‍  പുതിയ വഴിത്തിരിവുണ്ടാക്കുന്നു .അതിനാദ്യം പ്രകൃതിയുടെ  താളം അറിയണം,സ്പന്ദനം  അറിയണം ,ഗന്ധം അറിയണം
ജീവിക്കാന്‍  എല്ലാവര്‍ക്കും തുല്യ അവകാശമാണ് എന്ന തിരിച്ചറിവ് നമ്മെ പ്രകൃതിയിലേക്ക് അടുപ്പിക്കും