ജാലകം

Wednesday, 20 February 2013

കരിഞ്ഞ വെള്ളം

"വെള്ളം .....വെള്ളം " ആ  വൃദ്ധന്റെ ശബ്ദം അയ്യാളുടെ കാതില്‍  അലച്ചുകൊണ്ടിരുന്നു .അയാള്‍ പതുക്കെ വൃദ്ധന്റെ  അടുത്തു നിന്നെഴുന്നേറ്റു.അടുക്കളയില്‍ ചെന്ന്  മണ്‍കുടത്തിലും ,പാത്രങ്ങളിലും വെള്ളം അന്വേഷിച്ചു .പക്ഷെ, അവിടെ നിറഞ്ഞു നിന്നിരുന്ന ഉഷ്ണക്കാറ്റിന്റെ പൊള്ളുന്ന സ്പര്‍ശനം മാത്രമായിരുന്നു അയാളുടെ ഗ്ലാസില്‍ നിറഞ്ഞു തുളുംബിയത് ...........................

കിണറിനു ചുറ്റുമുള്ള കറുത്ത് കരിഞ്ഞ് കരുവാളിച്ച്  കിടന്നിരുന്ന ചെടികളുടെ നോട്ടം അയാളെ കൂടുതല്‍ അസ്വസ്ഥനാക്കി  അവയുടെ നോട്ടത്തെക്കാള്‍ അയാളെ പരിഭ്രാന്തനാക്കിയത് തന്റെ അച്ഛന്റെ ദീന സ്വരമായിരുന്നു ........................

അയാള്‍ വീടിനു പുറത്തേക്കോടി .എത്രയും വേഗം വെള്ളം കൊണ്ടുവരണം  അത് മാത്രമായിരുന്നു അയാളുടെ മനസ്സിലപ്പോള്‍........................!
                   അയാള്‍ തൊട്ടടുത്ത അമ്പലപ്പറമ്പിലെ കുളത്തിലേക്ക് സര്‍വശക്തിയുമെടുത്ത്  ഓടി ,അവിടെ അയാളെ സ്വീകരിച്ചത് കുളത്തിലെ ജലമായിരുന്നില്ല  പകരം കുളത്തിലെ മണല്‍ പരപ്പുകളുടെ കൂര്‍ത്ത നോട്ടമായിരുന്നു ...................... അയാള്‍ ആ കുളത്തിലേക്ക് നോക്കി പകച്ചു നിന്നുപോയി.
 ഇനി ....... ?
ഇനി .......?
ഇനി ........ അതെ അങ്ങോട്ട്‌ പോവുകതന്നെ എന്നു ഉറപ്പിച് അയാള്‍ തന്റെ കാലുകളെ ലക്ഷ്യത്തിലേക്ക്  അമര്‍ത്തി ചവുട്ടി
അയാളുടെ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല ,അയാളുടെ അവസാന ആശ്രയമായ ആ വലിയ പുഴ തന്നെയായിരുന്നു

അയാള്‍ പുഴയുടെ തീരത്തെത്തി . അവിടത്തെ കാഴ്ച അയാളെ ശരിക്കും അമ്പരപ്പിച്ചു !!!!!!!
അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ?!!
പുഴയില്‍ ധാരാളം ഉരുളന്‍ കല്ലുകള്‍ അനങ്ങാനാവാതെ തിക്കിത്തെരക്കി കിടക്കുന്നു .  ആ കല്ലുകള്‍ കണ്ടപ്പോള്‍ കാലങ്ങളായി മഴയെ കാത്തുനില്‍ക്കുന്ന വേഴാമ്പല്‍ പക്ഷിയെപ്പോലെ ആണോ എന്നയാള്‍ക്ക്  തോന്നി
                പുഴയുടെ ഇരുവശങ്ങളിലുള്ള തടിച്ച മരങ്ങള്‍ ദുര്യോധനന്നാല്‍ വിവസ്ത്രയായതാണോ  ????????
ആ  മരങ്ങളുടെ അടിയില്‍ കൂടിക്കിടക്കുന്ന എല്ലുകള്‍ പുറത്തുന്തിയ ഇലകള്‍ അയാളെ ദയനീയമായി നോക്കി .
ആ നോട്ടം സഹിക്കാനാവാതെ അയാള്‍ തന്റെ കണ്ണുകള്‍ വെട്ടിച്ചു ...
നിരാശ്ശനായി അയാള്‍ തന്റെ വീട്ടിലേക്ക് മടങ്ങി .... പോകുന്നവഴിയില്‍ ഒരു പെട്ടിക്കട അയാളുടെ കണ്ണില്‍ പെട്ടു . അയാളുടെ കണ്ണില്‍ ഒരായിരം സൂര്യന്‍ ഒന്നിച്ചു ജ്വലിച്ചു !!!!!!!!!




അയാള്‍ ആ കടയെ ലക്ഷ്യമാക്കി ഓടി ,അപ്പോള്‍ അയാളുടെ മനസ്സുമുഴുവന്‍ ആ കടയിലെ പ്ലാസ്റ്റിക്ക് ബോട്ടിലും അച്ഛന്റെ ദീനസ്വരവുമായിരുന്നു........................
കടക്കാരനോട് ഒരു കുപ്പി വെള്ളം അയാള്‍ ചോദിച്ചു
കടക്കാരന്‍ : 10മില്ലിക്ക് 5500
                 25മില്ലിക്ക്  10750  ഏതാ വേണ്ടേ ?
അയാളൊന്നു ഞെട്ടി .  അയ്യായിരം പോയി അഞ്ചു രൂപ പോലും നല്ക്കനയല്ക്കാവില്ലയിരുന്നു
പിന്നൊന്നും ആലോചിച്ചില്ല അയാള്‍ അതിലൊരു കുപ്പി പൊട്ടിച്ചോടി
പക്ഷെ അയാളെ ആ കടയുടമസ്ഥ  പിടിച്ചു ,പൊലീസിലേല്പ്പിച്ചു അയാളെ അവര്‍ നന്നായി കൈകാര്യം ചെയ്തു. അയാള്‍ വേച്ചു വേച്ചു വീടെത്തി അപ്പോഴും അച്ഛന്റെ നേര്‍ത്ത ശബ്ദം കേള്‍ക്കാമായിരുന്നു . അയാള്‍ അച്ഛന്റെ അരികിലിരുന്നു അച്ഛന്റെ കൈകള്‍ പതുക്കെ തലോടി ,വളരെ വേദനയോടെ ആ മുഖത്തേക്ക്  നോക്കി അപ്പോഴും ആ വൃദ്ധന്‍ വെള്ളം വെള്ളം എന്ന് പറയുന്നുണ്ടായിരുന്നു 


എന്തോ മനസ്സില്‍ ഉറപ്പിച്ച പോലെ അയാള്‍ അടുക്കളയിലേക്ക്  പാഞ്ഞു അതേ വേഗതയില്‍ കൈയിലൊരു കത്തിയുമായി അച്ഛന്റെ അടുത്തേക്ക് അയാളെത്തി പിന്നൊന്നും ആലോചിക്കാതെ ഒറ്റ വെട്ട്  ............ 


മകന്റെ കൈയില്‍ നിന്നിറ്റുവീണ ചോരത്തുള്ളി നണഞ്ഞുകൊണ്ടയാള്‍  അന്ത്യ ശ്വാസം വലിച്ചു ,അച്ഛന് അല്‍പ്പം മരണ തീര്‍ത്ഥം നല്ക്കാന്‍ കഴിഞ്ഞ  ആശ്വാസത്തോടെ അയാളില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ന്നു .............................. ????                          



                                                               by
                                                                     சிவதாஸ் த ப ஹ ச ச 

Friday, 8 February 2013

പ്രകൃതി  നമുക്ക്  ധാരാളം  അറിവുകള്‍  നല്‍കുന്നു . അവ  നാം തിരിച്ചറിയുമ്പോള്‍  നമ്മളും പ്രകൃതിയും അടുക്കുന്നു . ആ അടുപ്പം ജീവിതത്തില്‍  പുതിയ വഴിത്തിരിവുണ്ടാക്കുന്നു .അതിനാദ്യം പ്രകൃതിയുടെ  താളം അറിയണം,സ്പന്ദനം  അറിയണം ,ഗന്ധം അറിയണം
ജീവിക്കാന്‍  എല്ലാവര്‍ക്കും തുല്യ അവകാശമാണ് എന്ന തിരിച്ചറിവ് നമ്മെ പ്രകൃതിയിലേക്ക് അടുപ്പിക്കും