ചുവപ്പാര്‍ന്ന ചായത്തില്‍ വിരിഞ്ഞു
പുത്തനുണര്‍വിന്‍ മധുവായി നീ
നിന്നെ വിരിയിച്ച രാവ് കുളിരാര്‍ന്ന്
പൂത്തുലഞ്ഞു മാതൃ ഹൃദയത്തിലേക്ക്
ലോകര്‍ മെനഞ്ഞു പുതു കഥകള്‍
പുതു സൌരഭ്യം പരക്കേണ്ടതിവളിലൂടെ
അറിഞ്ഞളന്നു വളര്‍ത്തി നിന്നെ
മാതൃ വാത്സല്യത്തോടെ അര്‍ക്കകണം
അറിഞ്ഞു ലോകര്‍ പുതു നിറത്തില്‍
കുപ്പായത്തിന്നുള്ളിലെ നിന്‍ തേന്‍കണം
അറിഞ്ഞവര്‍ വലിഞ്ഞെത്തി നിന്നിലേക്ക്
അറിഞ്ഞിലാ നീ അവരിലെ
കത്തി വേഷം കെട്ടിയ കാലങ്ങളെ ;
അവരൂറ്റി എടുത്തു നിന്‍ മാധുര്യത്തെ
അറപ്പാര്‍ന്ന കൂര്‍ത്ത ദംഷ്ട്രങ്ങളാല്‍
ലോലമാം നിന്‍ ദളത്തെ കത്തുന്ന
കറുത്ത ചൂട്ടാല്‍ വികൃതമാക്കിയില്ലേ
ദൈവം പരിതപിക്കുന്നു ഇന്ന്‍ നിന്‍
നിര്‍ദയമാം അസ്തമനത്തെ കണ്ട്
ലോകര്‍ പാടുന്നു കഷ്ടം നിന്‍ കഥ ,
നീ എത്ര ധന്യ ,എത്ര സൌരഭ്യം
ഇത് നിന്‍ വിധി തന്നെയല്ലെയെന്നു
കേട്ട് മാതൃത്വം എന്നോടരാഞ്ഞു
പറയു ഇത് ഇവളുടെ വിധിയോ ?
പറയു ഇത് ഇവളുടെ വിധിയോ ?...............................
BY MOORTHY
പുത്തനുണര്‍വിന്‍ മധുവായി നീ
നിന്നെ വിരിയിച്ച രാവ് കുളിരാര്‍ന്ന്
പൂത്തുലഞ്ഞു മാതൃ ഹൃദയത്തിലേക്ക്
ലോകര്‍ മെനഞ്ഞു പുതു കഥകള്‍
പുതു സൌരഭ്യം പരക്കേണ്ടതിവളിലൂടെ
അറിഞ്ഞളന്നു വളര്‍ത്തി നിന്നെ
മാതൃ വാത്സല്യത്തോടെ അര്‍ക്കകണം
അറിഞ്ഞു ലോകര്‍ പുതു നിറത്തില്‍
കുപ്പായത്തിന്നുള്ളിലെ നിന്‍ തേന്‍കണം
അറിഞ്ഞവര്‍ വലിഞ്ഞെത്തി നിന്നിലേക്ക്
അറിഞ്ഞിലാ നീ അവരിലെ
കത്തി വേഷം കെട്ടിയ കാലങ്ങളെ ;
അവരൂറ്റി എടുത്തു നിന്‍ മാധുര്യത്തെ
അറപ്പാര്‍ന്ന കൂര്‍ത്ത ദംഷ്ട്രങ്ങളാല്‍
ലോലമാം നിന്‍ ദളത്തെ കത്തുന്ന
കറുത്ത ചൂട്ടാല്‍ വികൃതമാക്കിയില്ലേ
ദൈവം പരിതപിക്കുന്നു ഇന്ന്‍ നിന്‍
നിര്‍ദയമാം അസ്തമനത്തെ കണ്ട്
ലോകര്‍ പാടുന്നു കഷ്ടം നിന്‍ കഥ ,
നീ എത്ര ധന്യ ,എത്ര സൌരഭ്യം
ഇത് നിന്‍ വിധി തന്നെയല്ലെയെന്നു
കേട്ട് മാതൃത്വം എന്നോടരാഞ്ഞു
പറയു ഇത് ഇവളുടെ വിധിയോ ?
പറയു ഇത് ഇവളുടെ വിധിയോ ?...............................
BY MOORTHY
No comments:
New comments are not allowed.