മഴ അനുഭവമാണ് ,സുഖമാണ് ,ജീവിതസ്പന്ധമാണ് !
പാടിപുകഴ്ത്തിയവർ ,ആടി തിമര്ത്തവർ,
എവിടെ ആരെയും കാണുന്നില്ല ,
എനിക്ക് വേണ്ടി കൊടി പിടിക്കാനോ ,പിക്കറ്റിങ്ങ്
നടത്താനോ ,മുദ്രാവാക്യം വിളിക്കാനോ
ഇവിടെ ആരെയും കാണുന്നില്ല
എനിക്കെന്താ സാമൂഹ്യ പ്രസക്തിയില്ലേ ?
എനിക്കേൽക്കുന്നത് ,അനുഭവിക്കുന്നത് പീഡനമല്ലേ?
എന്നെ വ്യഭിചരിക്കുന്നത് നേതാക്കൾ അല്ലാഞ്ഞിട്ടാണോ
എന്റെ പേരു വച്ചാൽ മീഡിയ കവറേജു കിട്ടില്ലേ
അല്ലെകിൽ ഇന്നു ആർക്കാ എന്നെ വേണ്ടത് ?
ജൂണ്മാസത്തിലെ പാഠപുസ്തകത്തിലെ ചില ഏടുകൾ
ശബ്ദ മുണ്ടാക്കാതെ കരയുന്ന തവളകള്ക്കോ
ഫ്ലാറ്റുകളെ താങ്ങിനിൽക്കുന്ന വരണ്ട മണ്ണിനോ
ചരിത്രത്തിലെ ഏടുകളായി മാറിയ പുഴക്കോ
എന്തിന് കവിതകളിൽ പോലും എനിക്ക് ജീവനില്ലലോ
കുളിർ കാറ്റിനെ കണ്ട കാലം മറന്നു
ഹിമാശ്യ്ലങ്ങളെ പുല്കിയ കാലം മറന്നു
എന്നെ നിങ്ങൾ മറന്നാൽ ഒരുനാൾ ഞാൻ വരും
എന്റെ കുട്ടികളെ കൊണ്ടുപോകാൻ അങ്ങകലേക്ക്
നീലതടകത്തിന്റെ അഗാധതയിലേക്ക്

ReplyDeleteനടത്താനോ ,മുദ്രാവാക്യം വിളിക്കാനോ
ഇവിടെ ആരെയും കാണുന്നില്ല
നന്നായി എഴുതി.
ബ്ലോഗിന്റെ പശ്ചാത്തലത്തിലെ നിറക്കൂട്ടുകൾ വായനയ്ക്ക് കുറച്ച് പ്രയാസമുണ്ടാക്കുന്നുണ്ട്.
സമാന അഭിപ്രായം മറ്റ് കൂട്ടുകാരും,പറയുന്നുണ്ടെങ്കിൽ മാത്രം ഒന്നു പരിഗണിക്കൂ.
ശുഭാശംസകൾ...